أشهد أن لا إله إلا الله وأشهد أن محمدا رسول الله
അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും, മുഹമ്മദ് നബി ദൈവദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആയിരത്തി നാനൂറു വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബി ഈ സന്ദേശം അവിടത്തെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ അവിടത്തെ അവസ്ഥ നമ്മൾക്ക് അറിയാവുന്നതാണ്. മുഴുവൻ ജനതയെ കുറിച്ച് പറയാതെ ഞാൻ ഒരാളെ മാത്രം പറ്റി എഴുതാൻ ആണ് ആഗ്രഹിക്കുന്നത്. ഉമർ ഖത്താബ് (റ). ഇസ്ളാമിക ലോകത്തെ രണ്ടാമത്തെ ഖലീഫ.
ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് ആരായിരുന്നു ഉമർ. നമുക്കെല്ലാം അറിയുന്നതാണല്ലോ, അത്.. സ്വന്തം മകളെ ജീവനോടെ കൊല്ലാൻ കുഴിയെടുക്കുമ്പോൾ, ഉപ്പയുടെ ദേഹത്തു തെറിച്ചു വീണ മണ്ണ് തട്ടിക്കളയുന്ന ആ മോളെ ഓർത്തു പിന്നീട് കരയാറുണ്ടെന്ന് ഇസ്ലാമിലേക്ക് വന്നതിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.സ്വന്തം മകളെ ജീവനോടെ കുഴിച്ചിടുക !! എത്രത്തോളം മോശമായ അവസ്ഥ ആയിരുന്നു അത്. പക്ഷേ, ഇസ്ലാമിലേക്ക് വന്നതിന് ശേഷം അങ്ങിനെയാണ് അദ്ദേഹം മാറിയത്. അതും നമുക്ക് അറിയാവുന്നതാണ്. ഭരണാധിയായിരിക്കുന്ന സമയത്ത് ഒരു കൂട്ടം ആളുകളെ കാണാനിടയായി. അതിൽ ഒരു കുഞ്ഞ് കരയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ നിറുത്താൻ മാതാവിനോട് ആവശ്യപ്പെട്ടെങ്കിലും,പിന്നെയും കരച്ചിൽ തുടർന്നു. അടുത്ത ദിവസം കുഞ്ഞിന്റെ കരച്ചിൽ നിറുത്താൻ ഒന്നും ചെയ്യാതിരുന്ന ആ മാതാവിനോട് അതിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു. മുലയൂട്ടൽ നിറുത്തിയ കുഞ്ഞിനു ലഭിക്കുന്ന അലവൻസ് കിട്ടാൻ വേണ്ടി പാൽ കൊടുക്കാത്തത് കാരണമാണ് കുഞ്ഞ് കരയുന്നത്. ഇത് കേട്ട് തിരിച്ചു വന്ന ഉമർ(റ) തന്റെ ഭരണപരിഷ്‌കാരം കൊണ്ട് കുഞ്ഞുങ്ങളോടുള്ള സമീപനം ഓർത്തു കരഞ്ഞു. ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും അലവൻസ് ഏർപ്പെടുത്തി നിയമം ഭേദഗതി ചെയ്തു.അത് പോലെ തന്നെ വേഷം മാറി നടന്ന് തന്റെ ജനങ്ങളെ സേവിക്കുക ഉമറിന്റെ സ്വഭാവം ആയി മാറി. ധീരതയുടെ പര്യായം ആയിരുന്നു ഉമർ. മുഹമ്മദ് നബി(സ) ഒരിക്കൽ പറയുകയുണ്ടായി. ഉമർ ഒരു വഴിയിലൂടെ വന്നാൽ, പിശാച് വേറൊരു വഴിയിലേക്ക് മാറും. അങ്ങിനെ അങ്ങിനെ നിരവധി സംഭവങ്ങൾ..
ഇനി കാര്യത്തിലേക്ക് വരാം.
ഒരു തെമ്മാടി, ഒന്നിനെയും കൂസാതെയുള്ള മനോഭാവം, കാരുണ്യം തൊട്ടു കൂടാത്ത പ്രകൃതം. അങ്ങിനെയുള്ള ഒരു മനുഷ്യൻ, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അങ്ങിനെയാണ് മാറിയത് !!
ധീരനും, കാരുണ്യവാനും ആയ ഉമർ..
ദൈവഭയത്താൽ ഉൾക്കിടിലം കൊണ്ട ഉമർ..
നീതി പുലർത്തുന്നതിൽ അങ്ങേയറ്റം സൂക്ഷ്മത പാലിക്കുന്ന ഉമർ..
അങ്ങിനെ സംഭവിച്ചു..
ഖുർആനെ നെഞ്ചിൽ എടുത്തു. അല്ലാഹുവിൽ എല്ലാം ഭരമേൽപ്പിച്ചു.അതെ, ഈമാൻ കൊണ്ട് മാത്രം സംഭവിച്ചു.
എന്നാൽ അതെ ഖുർആനും, അല്ലാഹുവും ഇപ്പോൾ ഉണ്ടായിട്ടും നമുക്ക് എന്തേ അങ്ങിനെ ഒരു മാറ്റം ഇല്ലാത്തത്? ഒട്ടുമിക്ക ഇടങ്ങളിലും ഖുർആൻ പഠന ക്ലാസുകൾ ഉണ്ട്. ആളുകൾ കുറവാണെങ്കിലും ക്ലാസുകൾ നടക്കുന്നു. മതപഠനസംബന്ധിയായ എല്ലാം വിരൽ തുമ്പിൽ ലഭ്യമാണ്. എന്നിട്ടും എന്തേ ഇങ്ങിനെ ഒരു മാറ്റം സംഭവിക്കാത്തത്? എന്ത് കൊണ്ടാണ് ഈമാൻ കൊണ്ടുള്ള ഊർജ്ജം നമുക്ക് ഇല്ലാത്തത്?
ഖുർആനെ അത് ഉദ്ദേശിച്ച രീതിയിൽ നാം എടുക്കുന്നില്ല. ഇംഗ്ലീഷ് പഠിക്കാൻ നമ്മൾ കാണിക്കുന്ന ഉത്സാഹം അറബി പഠനത്തിലും വേണം. അവിടെ നിന്ന് തുടങ്ങണം. അർത്ഥം അറിയാതെ ഖുർആൻ വായിക്കുന്ന രീതിയാണ് ആദ്യം മാറേണ്ടത്.

No comments:
Post a Comment